07 സെപ്റ്റംബർ 2021

മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സെക്ടറൽ മജിസ്ട്രേറ്റിൻ്റെ നടപടി പദവിക്ക് യോജിക്കാത്തത്.കെ ആർ എം യു.
(VISION NEWS 07 സെപ്റ്റംബർ 2021)താമരശ്ശേരി: വാർത്ത നൽകിയതിൻ്റെ പേരിൽ മാധ്യമ പ്രവർത്തകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ താമരശ്ശേരിയിലെ സെക്ടറൽ മജിസ്ട്രേറ്റിൻ്റെ നടപടി വഹിക്കുന്ന പദവിക്ക് യോജിക്കാത്തതാണെന്ന് കേരള റിപ്പോർട്ടേഴ്സ് & മീഡിയപേർസൺസ് യൂനിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.സംഭവത്തിൽ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

KRMU കോഴിക്കോട് ജില്ലാ മീഡിയാ കൺവീനറും, മംഗളം ദിനപത്രത്തിൻ്റെ പ്രാദേശിക ലേഖകനും, താമരശ്ശേരി ന്യൂസ്. കോം (T News) റിപ്പോർട്ടറുമായ മജീദ് താമരശ്ശേരിയെയാണ് സെക്ടറൽ മജിസ്ട്രേറ്റ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനാൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കഴിഞ്ഞ വെള്ളിയാഴ്ച ജില്ലാ കലക്ടർ കണ്ടയ്മെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു.ഇതേ തുടർന്ന് ശനിയാഴ്ച അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റെല്ലാ കടകളും സെക്ടറൽ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിൽ അടപ്പിച്ചിരുന്നു.എന്നാൽ ഇതേ വാർഡിൽ ദേശീയ പാതയോരത്തെ ബാർ പതിവുപോലെ തുറന്നു പ്രവർത്തിച്ചിരുന്നു, ഞായറാഴ്ച സമ്പൂർണ ലോക് ഡൗൺ കാരണം അടഞ്ഞ് കിടന്നെങ്കിലും തിങ്കളാഴ്ച വീണ്ടും ബാർ തുറന്ന് പ്രവർത്തനം ആരംഭിച്ചു.മറ്റു കടകളെല്ലാം അടപ്പിക്കുന്ന സെക്ടറൽ മജിസ്ട്രേറ്റ് ബാറിനു നേരെ കണ്ണടക്കുകയാണെന്ന വാർത്തയായിരുന്നു നൽകിയിരുന്നത്.

സെക്ടറൽ മജിസ്ട്രേറ്റിൻ്റെ ചുമതലയിലെ വീഴ്ച വാർത്തയിലൂടെ പുറത്ത് കൊണ്ടുവന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് മനസ്സിലാവുന്നത്, ബാറുകാരുടെ ഗുണ്ടകളുടെ രൂപത്തിലായിരുന്നു മാധ്യമ പ്രവർകനോട് സെക്ടറൽ മജിസ്ട്രേറ്റ് സംസാരിച്ചത്, ഇത് തീർത്തും ധിക്കാരപരവും, പ്രതിഷേധാർഹവുമാണന്ന് കേരള റിപ്പോർട്ടേഴ്സ്ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് റഫീഖ് തോട്ടുമുക്കം, സെക്രട്ടറി ഫ്രാൻസിസ്, ലാൽ കുന്നമംഗലം,വിനോദ് നിസരി,മുഹമ്മദ് കക്കാട്, ഹബീബി തിരുവമ്പാടി,
നിബിൻ രാജ്, ഫൈസൽ കൊടിയത്തൂർ, രാമകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only