05 സെപ്റ്റംബർ 2021

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന പന്ത്രണ്ടുകാരൻ മരിച്ചു.
(VISION NEWS 05 സെപ്റ്റംബർ 2021)
കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന പന്ത്രണ്ടുകാരൻ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മസ്തിഷ്കജ്വരവും ഛർദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും മസ്തിഷ്തജ്വരവും ഛര്‍ദിയുമുണ്ടായിരുന്നതിനാലാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചത്. തുടര്‍ന്നാണ് നിപയാണെന്ന സംശയത്തിൽ കുട്ടി വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

ഛർദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാൽ നിപ പരിശോധന നടത്തണമെന്ന നിർദേശത്തെ തുടർന്നാണ് കുട്ടിയുടെ ശ്രവം പരിശോധനയ്ക്ക് അയച്ചത്. മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. പോലീസും ആരോഗ്യവകുപ്പും പ്രദേശത്തെ മുഴുവൻ റോഡുകളും അടച്ചു.

ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് കോഴിക്കോട്ടെത്തും. കഴിഞ്ഞ തവണ കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only