01 സെപ്റ്റംബർ 2021

ചിക്കൻ കറിവയ്ക്കാൻ വിസമ്മതിച്ചതിന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു
(VISION NEWS 01 സെപ്റ്റംബർ 2021)

ഭോപ്പാൽ: മധ്യപ്രദേശിലെ ശഹ്‌ദോൽ ജില്ലയിൽ ചിക്കൻ കറിവയ്ക്കാൻ വിസമ്മതിച്ചതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതായി കേസ്. ഓഗസ്റ്റ് 23നാണ് കമലേഷ് കോൾ (40) എന്നയാൾ ഭാര്യ റംബായ് കോളിനെ (23) കൊലപ്പെടുത്തിയത്. എന്നാൽ ദിവസങ്ങൾക്കുശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.

ഓഗസ്റ്റ് 23ന് രാത്രി ചിക്കൻ കറി ഉണ്ടാക്കിത്തരാൻ കമലേഷ് കോൾ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം നടന്നു. ഒടുവിൽ കമലേഷ് ഭാര്യയെ വടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

എന്നാൽ, ഭാര്യ അപകടത്തിൽ പരിക്കേറ്റു മരിച്ചെന്ന് പ്രതി തന്നെ പോലീസിൽ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കമലേഷ് കോൾ പിടിയിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only