👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 സെപ്റ്റംബർ 2021

തണൽ കൊടുവള്ളി യൂത്ത് വിംഗ് രൂപീകരിച്ചു
(VISION NEWS 06 സെപ്റ്റംബർ 2021)


കൊടുവള്ളി : കൊടുവള്ളിയിൽ പൊതുജനങ്ങളുടെ സഹായത്തോടെ ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചുവരുന്ന തണൽ കൊടുവള്ളി ഡയാലിസിസ് ആൻഡ് ഏർലി ഇൻവെൻഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി യൂത്ത് വിംഗ് രൂപീകരിച്ചു . തണലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക്  വ്യാപിപ്പിക്കുന്നതിനും യുവജന വിദ്യാർത്ഥി  കൂട്ടായ്മകളുടെ സഹകരണത്തോടെ കൂടുതൽ ജനകീയമായിക്കി മാറ്റുന്നതിനു൦ വേണ്ടി തണൽ ഓഫീസിൽ നടന്ന മീറ്റിങ്ങിൽ വച്ച് തണൽ യൂത്ത് വിങ്ങ് കമ്മിറ്റി   അബ്ദുൽ ഹക്കീം കെ പി (പ്രസിഡന്റ്‌ ) ഫസലു റഹ്മാൻ. കെവി ( ജനറൽ സെക്രട്ടറി ) ഷിബിൻ യു കെ (ട്രഷറർ )എ പി റഷീദ് , പ്രജീഷ് വി (വൈസ് പ്രസിഡന്റ്‌ ) മുജീബ് കെ വി ,അലി ഹംദാൻ ഇ സി( ജോയിന്റ് സെക്രട്ടറി ) എന്നിവരടങ്ങിയ പതിനെട്ടു അംഗ കമ്മിറ്റി രൂപീകരിച്ചു . ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഷീർ പാലകുറ്റി,കെടി.ഫിറോസ്,ഒ പി സലീം ,ഇ കെ മുഹമ്മദ്‌ മജീദ് പി എന്നിവർ പ്രസംഗിച്ചു.ഒ പി റഷീദ് സ്വാഗതവും കെ വി ഫസലു നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only