👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 സെപ്റ്റംബർ 2021

ആംബുലൻസ് അപകടത്തിൽ ആശുപത്രി ജീവനക്കാരി മരിച്ചു
(VISION NEWS 27 സെപ്റ്റംബർ 2021)
കോട്ടയം വൈക്കത്ത് ആംബുലൻസ് അപകടത്തിൽ യുവതി മരിച്ചു. തലയോലപ്പറമ്പ് മേഴ്സ് ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി സനജയാണ് മരിച്ചത്. വൈക്കം വലിയകവലയ്ക്ക് സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം. പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only