26/09/2021

കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു
(VISION NEWS 26/09/2021)
കോഴിക്കോട് പോറ്റമ്മലിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു. നിർമ്മാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശി കാർത്തിക് ആണ് മരിച്ചത് അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റതും തമിഴ്നാട് സ്വദേശികളായ നിർമ്മാണ തൊഴിലാളികൾക്കാണ്. സംഭവത്തിൽ പൊലീസ് കേസ് എടുത്തു. അപകടകാരണം പരിശോധിക്കുമെന്ന് ഡിജിപി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only