13 സെപ്റ്റംബർ 2021

എലിക്ക് വെച്ച വിഷം അബദ്ധത്തിൽ കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു
(VISION NEWS 13 സെപ്റ്റംബർ 2021)
വേങ്ങര:എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം.
കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. മാതാവ്: ഹസീന. സഹോദരങ്ങള്‍ : മുഹമ്മദ് അഷ്‌റഫ്, അമീന്‍, ഷിബിന്‍ ഷാ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only