02 സെപ്റ്റംബർ 2021

പാല് വാങ്ങാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ലോറി ക്ലീനർ അറസ്റ്റില്‍
(VISION NEWS 02 സെപ്റ്റംബർ 2021)
തളിപ്പറമ്പ്- പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ചുവെന്ന കേസിൽ ലോറി ക്ലീനറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയഗിരി താബോറിലെ ചെമ്പകശ്ശേരിയിൽ ഷെറിൻ ടോമിയെ (24) ആണ് ആലക്കോട് സി.ഐ എം. പി വിനിഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം എസ്. ഐ. ടി. വി. ഗംഗധരൻ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. താബോറിലെ ബന്ധുവീട്ടിലെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. പാല് വാങ്ങുന്നതിന് തന്റെ വീട്ടിലെത്തിയ കുട്ടിയെ ബലം പ്രയോഗിച്ചു മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. കുട്ടിയുടെ പരാതിയിൽ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അനേഷണം നടത്തി വരികയായിരുന്നു. നാഷണൽ പെർമിറ്റ് ലോറി ക്ലിനറായ ഇയാളെ പയ്യന്നൂരിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only