👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

16 സെപ്റ്റംബർ 2021

വിമാനത്തിൽ ഒന്ന് കിടന്നുറങ്ങി പറക്കാം!
(VISION NEWS 16 സെപ്റ്റംബർ 2021)




ഇരുന്ന് ഉറങ്ങി വിമാനത്തിൽ യാത്ര ചെയ്തവർക്ക് ഇനി കിടന്നുറങ്ങാം! എയർ ഇന്ത്യാ വിമാനത്തിൽ ദുബായിൽ നിന്ന് ഡൽഹിയിലേയ്ക്ക് ഇനി നീണ്ടു നിവർന്ന് കിടന്ന് ഒന്നുറങ്ങി യാത്ര ചെയ്യാം.

ഈ മാസം 20 മുതൽ ഒക്ടോബർ 27 വരെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒന്നാം ക്ലാസ് ടിക്കറ്റെടുക്കുന്നവർക്കാണ് എഐ 996 വിമാനത്തിൽ കിടന്നുറങ്ങി യാത്ര ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 

3230 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. 50 കിലോ ബാഗേജും 12 കിലോ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാം. ഒന്നാം ക്ലാസിൽ 8, ബിസിനസ് ക്ലാസിൽ 35, ഇക്കണോമി ക്ലാസിൽ 195 സീറ്റുകളാണ് ഈ വിമാനത്തിനുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only