👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 സെപ്റ്റംബർ 2021

പശ്ചിമഘട്ടത്തിലെ 'ചാട്ടക്കാരൻ' നാട്ടിൽ! കൗതുകമായി പറക്കും തവള
(VISION NEWS 02 സെപ്റ്റംബർ 2021)
പശ്ചിമഘട്ടത്തിൽ നിന്നും നാട്ടിലെത്തിയ അതിഥിയാണ് ഇപ്പോഴത്തെ താരം. കാസർ​ഗോഡ് പൂടംകല്ലിലെ തേക്കിനിക്കുന്നേൽ സജി ജോസഫിന്റെ വീട്ടിലെത്തിയ ഈ പറക്കും തവള കൗതുകമാവുകയാണ്. പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടുവരുന്ന വംശനാശം നേരിടുന്ന മലബാർ ഫ്ലയിങ് ഫ്രോഗ് ഇനത്തിൽപെട്ടതാണ് ഈ തവള.

ശരീരത്തിന്റെ മുകൾ ഇരുണ്ട പച്ച, അടിഭാഗത്ത് ഇളം മഞ്ഞ, വിരലുകൾക്കിടയിൽ ഓറഞ്ച് നിറവുമാണ് ഉള്ളത്. ഇന്നലെ രാവിലെ കാക്കകൾ കൂട്ടമായി ആക്രമിക്കുന്ന നിലയിലാണ് വീട്ടുകാർ തവളയെ കണ്ടത്. മലബാർ ഗ്ലൈഡിങ് ഫ്രോഗ് എന്ന പേരിലും ഇവ അറിയപ്പെടുന്നു. റാക്കോഫോറസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. 10 മുതൽ 12 അടി വരെ ദൂരത്തിൽ ചാടാൻ കഴിവുണ്ട്. കൈകാലുകളുടെ വിരലുകളെ തമ്മിൽ ബന്ധിപ്പിച്ചുള്ള വീതികൂടിയ ചർമമാണ് ചാടാനും പറക്കാനും സഹായിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only