👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 സെപ്റ്റംബർ 2021

ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നവരാണോ; ഇത് തീര്‍ച്ചയായും അറിഞ്ഞിരിക്കണം!
(VISION NEWS 05 സെപ്റ്റംബർ 2021)
ഇന്ത്യയിൽ ഇന്ന് അത്യാവശ്യമായി വേണ്ട ഒരു സുപ്രധാന രേഖ ആധാര്‍ കാര്‍ഡ് തന്നെയാണ് .എന്നാല്‍ നമ്മള്‍ ആധാര്‍ കാര്‍ഡുകള്‍ എടുക്കുമ്പോള്‍ പലതരത്തിലുള്ള തെറ്റുകളും പറ്റാറുണ്ട് .ആധാറിലെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍ ,ജനന തീയതികള്‍ നമ്മുടെ വിലാസം എന്നിങ്ങനെ. എന്നാല്‍ നമ്മള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കിയ അഡ്രസ് ,ഫോണ്‍ നമ്പറുകളില്‍ ഒക്കെ പിന്നീട് മാറ്റങ്ങള്‍ വരാറുണ്ട്. എന്നാൽ പലപ്പോഴും പലരും രസകരമായി പറയാറുള്ള ഒന്നാണ് ആധാറിലെ ഫോട്ടോ. ഇപ്പോള്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡുകളിലെ ഫോട്ടോയും മാറ്റാൻ സാധിക്കും.

അതിനായി ആദ്യം തന്നെ uidai.gov.in എന്ന വെബ് സൈറ്റ് ഓപ്പണ്‍ ചെയ്യുക .അതിനു ശേഷം നിങ്ങള്‍ ആധാർ എൻറോൾമെൻറ് / കറക്ഷന്‍ / അപ്പ്ഡേറ്റ് ഫോം ഡൌണ്‍ലോഡ് ചെയ്യേണ്ടതാണ് .നിങ്ങളുടെ എൻറോൾമെൻറ് ഫോം ഫില്‍ ചെയ്തതിനു ശേഷം ആധാര്‍ സെന്ററില്‍ സബ്‌മിറ്റ് ചെയ്യണ്ടതാണ് .ശേഷം നിങ്ങളുടെ ബയോ മെട്രിക് വിവരങ്ങള്‍ എല്ലാം തന്നെ എക്സിക്യൂട്ടീവ് പരിശോധിച്ചതിനു ശേഷം എക്സിക്യൂട്ടീവ് നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കുന്നതായിരിക്കും. ഈ സമയം നിങ്ങളുടെ വിവരങ്ങളും മറ്റും നല്ലതുപോലെ ഒന്നുകൂടി ഉറപ്പുവരുത്തുക .

തുടർന്ന് നിങ്ങള്‍ക്ക് ഒരു സ്ലിപ്പും അവിടെ നിന്നും ലഭിക്കുന്നതായിരിക്കും .ഇതിനായി നിങ്ങളുടെ ഒരു ഡോക്യൂമെന്റും ആവിശ്യമില്ല . ശേഷം 90 ദിവസ്സത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഫോട്ടോ മാറ്റി പുതിയത് ലഭിക്കുന്നതാണ് .ഇത്തരത്തില്‍ നിങ്ങള്‍ക്ക് എൻറോൾമെൻറ് സെന്ററില്‍ നിന്നും ഫോട്ടോ ,ഫോണ്‍ ,പേര് ,വിലാസം എന്നിവയും മാറ്റുവാന്‍ സാധിക്കുന്നതാണ് .ഇതിന്നായി നിങ്ങള്‍ 25 രൂപ യും ജി.എസ്.ടി യും നൽകിയാൽ മതിയാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only