👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

20 സെപ്റ്റംബർ 2021

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകൻ റിമാൻഡിൽ
(VISION NEWS 20 സെപ്റ്റംബർ 2021)
കാസർകോട് മേൽപറമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ അധ്യാപകനെ കോടതി റിമാഡ് ചെയ്തു. ആദൂർ സ്വദേശിയായ ഉസ്മാനെയാണ് റിമാഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സഫ ഫാത്തിമ എന്ന വിദ്യാർത്ഥിനിയെ ഈ മാസം എട്ടാം തീയതിയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയിത്.

സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു സഫ. സ്കൂളിലെ അധ്യാപകനായ ഉസ്മാനുമായി സാമൂഹ്യ മാധ്യമം വഴി ചാറ്റ് ചെയ്യുന്ന വിവരം രക്ഷിതാക്കൾ അറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ഉസ്മാൻ ഒളിവിൽ പോയി. പിന്നിട് ഫോൺ ട്രാക്ക് ചെയ്ത് മുംബൈയിൽ നിന്ന് ഉസ്മാനെ മേൽപ്പറമ്പ് പൊലീസ്‌ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only