10 സെപ്റ്റംബർ 2021

ജിയോഫോൺ നെക്‌സ്റ്റ് വരാൻ വൈകും; ദീപാവലിക്ക് മുമ്പ് ലോഞ്ച് ചെയ്യുമെന്ന് കമ്പനി
(VISION NEWS 10 സെപ്റ്റംബർ 2021)




റിലയൻസ് ജിയോയുടെ ജിയോഫോൺ നെക്‌സ്റ്റ് സ്മാർട്‌ഫോൺ വിപണിയിലെത്താൻ വൈകും. വിനായക ചതുർഥി ദിനമായ ഇന്ന് പുറത്തിറക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു. ദീപാവലിയ്ക്ക് മുമ്പുള്ള ഉത്സവ സീസൺ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ജിയോയും ഗൂഗിളും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകളിലൊന്നായി ജിയോ ഫോൺ നെക്‌സ്റ്റ് പ്രഖ്യാപിച്ചത്.

ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ഓഎസിലാണ് ജിയോ ഫോൺ നെക്‌സ്റ്റ് പ്രവർത്തിക്കുക. ഫോണിന് 2 പതിപ്പുകളാണുണ്ടാവുക. 2ജിബി റാം/16 ജിബി ഇന്റേണൽ മെമ്മറി എന്നീ പ്രത്യേകതകളുള്ളതാണ് ആദ്യത്തേത്. 3 ജിബി റാം/32 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള മോഡലാണ് രണ്ടാമത്തേത്. ആദ്യത്തേതിന് 3499 രൂപ വില പ്രതീക്ഷിക്കപ്പെടുമ്പോൾ രണ്ടാമത്തെ പതിപ്പിന് 4000 രൂപയിൽ താഴെയായിരിക്കും വില എന്നാണ് നി​ഗമനം. ഫോണിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only