👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

18 സെപ്റ്റംബർ 2021

വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കരുത്;പതിയിരിക്കുന്നത് വലിയ അപകടം!
(VISION NEWS 18 സെപ്റ്റംബർ 2021)
ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്ന മിക്കവരും പതിവായി കഴിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. പലപ്പോഴും രാവിലെ എഴുന്നേറ്റയുടന്‍ കഴിക്കുന്ന ചായയ്ക്ക് പകരമായി ഗ്രീന്‍ ടീ കുടിക്കുന്നവരുമുണ്ട്. എന്നാല്‍ ഉറക്കമുണര്‍ന്ന്, വെറുംവയറ്റില്‍ ഗ്രീന്‍ ടീ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന ‘ടാന്നിന്‍’ വയറ്റിനകത്തെ ആസിഡ് അംശം വര്‍ധിപ്പിക്കുന്നു. ഇത് വയറുവേദനയ്ക്കും ഛര്‍ദ്ദിക്കുമെല്ലാം കാരണമാകും. ഈ പ്രശ്‌നങ്ങള്‍ പതിവായാല്‍ അത് ക്രമേണ മലബന്ധത്തിലേക്കും നയിക്കും.

അള്‍സര്‍ ഉള്ളവരാണെങ്കില്‍ ഒരുകാരണവശാലും രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കഴിക്കുകയേ അരുതെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കാരണം ഇവരുടെ അവസ്ഥ കുറെക്കൂടി മോശമാക്കാന്‍ ഈ ശീലത്തിന് കഴിയും. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, വെറുംവയറ്റില്‍ ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് വേറെയും ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. രക്തത്തെ കട്ട പിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനിന്റെ അളവ് കുറയ്ക്കാന്‍ ഇത് ഇടയാക്കും. അതിനാല്‍ രക്തം കട്ട പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നഘങ്ങളുള്ളവരും രാവിലെ നിര്‍ബന്ധമായി ഗ്രീന്‍ ടീ ഒഴിവാക്കുക. വിളര്‍ച്ചയുള്ളവരും ഗ്രീന്‍ ടീ പതിവായി കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം അയേണ്‍ വലിച്ചെടുക്കുന്നതിന്റെ അളവ് വീണ്ടും കുറയ്ക്കാന്‍ ഗ്രീന്‍ ടീക്ക് കഴിയും. ഇത് വിളര്‍ച്ചയെ ഒന്നുകൂടി ബലപ്പെടുത്തും.

ഗ്രീന്‍ ടീയില്‍ കാപ്പിയേക്കാള്‍ കുറഞ്ഞ കഫീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും, നിങ്ങള്‍ പ്രതിദിനം അഞ്ച് കപ്പില്‍ കൂടുതല്‍ കഴിക്കുകയാണെങ്കില്‍ ഇത് പലപ്പോഴും നെഗറ്റീവ് ഫലം ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. വളരെയധികം കഫീന്‍ ഹൃദയമിടിപ്പിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകും. ഹൃദയത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ള ആളുകള്‍ക്ക് ഇത് അപകടകരമാണ്. അതിനാല്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ രോഗങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മെഡിക്കല്‍ അവസ്ഥ എന്നിവ ഉണ്ടെങ്കില്‍ ഗ്രീന്‍ ടീ ഉപഭോഗം പരിമിതപ്പെടുത്തുക. ഇത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നതിന് മുന്‍പ് ശ്രദ്ധിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only