👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


23 സെപ്റ്റംബർ 2021

ഡിഗ്രി വിദ്യാർത്ഥിനിയുടെ തിരോധാനം; അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്
(VISION NEWS 23 സെപ്റ്റംബർ 2021)


 

പാലക്കാട് ആലത്തൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയുടെ തിരോധാനത്തിൽ അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. പുതിയങ്കം സ്വദേശി രാധാകൃഷ്ണന്‍റെയും, സുനിതയുടേയും മകൾ സൂര്യ കൃഷ്ണയുടെ തിരോധാനത്തിലാണ് പൊലീസ് അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിച്ചത്. മൂന്നാഴ്ച്ച മുമ്പാണ് ദുരൂഹ സാഹചര്യത്തിൽ വിദ്യാത്ഥിനിയെ കാണാതായത്. കഴിഞ്ഞ മാസം മുപ്പതാം തീയതിയാണ് സൂര്യ കൃഷ്ണയെ കാണാതായത്. പുസ്തകക്കടയിൽ പോയി വരാം എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പുസ്തകക്കടയിൽ അച്ഛനോട് കാത്തിരിക്കാനും പറഞ്ഞിരുന്നു. തുടർന്ന് അച്ഛൻ രാധാകൃഷ്ണൻ കാത്തിരുന്നെങ്കില്ലും സൂര്യ കൃഷ്ണ എത്തിയില്ല.'ഇതോടെ കുടുംബം ആലത്തുർ പൊലീസിൽ പരാതി നൽകി.

പൊതുവേ ആരോടും കാര്യമായി സംസാരിക്കാത്ത സുര്യ, പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ഫുള്‍ എ പ്ലസോടുകൂടിയാണ് പസ്സായത്. എം.ബി.ബി.എസ് എടുക്കുകയെന്ന ആഗ്രഹത്തിൽ കോട്ടയം പാലയിലെ ഒരു സ്വകാര്യ കോളേജിൽ എൻട്രസിന് പഠിച്ചിരുന്നു. നിലവിൽ പാലക്കാട് ഡിഗ്രിക്ക് പഠിക്കുകയാണ്. സൂര്യ ഉപയോഗിച്ച ഫോണുകൾ പരിശോധന നടത്തിയെങ്കിലും പൊലീസിന് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. വിദ്യാത്ഥിനിയുടെ സുഹൃത്തുക്കൾ വഴിയും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. മാസങ്ങൾക്കുമുൻപ് മാതാപിതാക്കളോട് ഗോവയിൽ വീട് വെക്കണം സ്വതന്ത്രമായി ജീവിക്കണം എന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് ആലത്തൂർ പൊലീസ്. ഗോവ പൊലീസിന്‍റെ ഉൾപ്പെടെ സഹായത്തോടെ പെൺകുട്ടിയുമായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only