21/09/2021

സംസാരം സൂക്ഷിച്ച് മതി..! ക്ലബ് ഹൗസ് ചർച്ചകൾ നിരീക്ഷണത്തിൽ
(VISION NEWS 21/09/2021)
ഗ്രൂപ്പായിട്ടുള്ള ചർച്ചകൾക്ക് ഇടം നൽകുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. എന്നാൽ ഇനിമുതൽ ക്ലബ് ഹൗസ് ചർച്ചകളിൽ എന്തും പറയാമെന്ന് കരുതേണ്ട. ക്ലബ് ഹൗസുകള്‍ നിരീക്ഷിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ധയും ഉണ്ടാക്കുന്ന ചര്‍ച്ചകള്‍ നിരീക്ഷിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം ചര്‍ച്ച നടത്തുന്നവര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ചര്‍ച്ചകളും പരിശോധിക്കും. അശ്ലീല ചർച്ചകളും, ഭിന്നിപ്പും സ്പർധയും ഉണ്ടാക്കുന്ന വിധത്തിലുള്ള ​റൂമുകളുമൊക്കെ ക്ലബ് ഹൗസിൽ ഉണ്ടെന്ന പരാതി ഉയർന്നിരുന്നു. ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്നും ആവശ്യമുയർന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only