06 സെപ്റ്റംബർ 2021

ജോലി നഷ്ടപ്പെട്ടാലും യുഎഇയില്‍ ആറ് മാസം പിഴയില്ലാതെ കഴിയാം; പ്രഖ്യാപനം ഉടന്‍
(VISION NEWS 06 സെപ്റ്റംബർ 2021)
ദുബായ്: ജോലി നഷ്ടമായവര്‍ക്ക് 6 മാസത്തോളം രാജ്യത്ത് പിഴകൂടാതെ താമസിക്കാന്‍ കഴിയുന്ന തരത്തില്‍ വിസാ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി യുഎഇ. ജോലി നഷ്ടമായി വിസ ക്യാന്‍സല്‍ ചെയ്തവര്‍ക്ക് നിലവില്‍ ഒരുമാസം വരെ മാത്രമേ യുഎഇയില്‍ തുടരാനാകു. ഇതില്‍ മാറ്റം വരുത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ജോലി നഷ്ടമായി മറ്റൊരു ജോലി നോക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കും യുഎഇയുടെ തീരുമാനം. ഗ്രീന്‍ വിസക്കാര്‍ക്ക് വിസ കാലാവധി കഴിഞ്ഞാലും 6 മാസം വരെ രാജ്യത്ത് തങ്ങാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം യുഎഇ വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only