12 സെപ്റ്റംബർ 2021

സ്റ്റാൻ്റിൽ നിർത്തിയിട്ട ഓട്ടോറിക്ഷ യുടെ ബോഡിക്കടിയിൽ കയറിക്കൂടിയ പാമ്പിനെ പിടികൂടി
(VISION NEWS 12 സെപ്റ്റംബർ 2021)
താമരശ്ശേരി: ചുങ്കം ഓട്ടോസ്റ്റാൻ്റിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബോഡിക്ക് അടിയിൽ കയറി പറ്റിയ പാമ്പിനെ വനപാലകർ പിടികൂടി. ഇന്നു രാവിലെ 11 മണിയോടെയാണ് ചുങ്കം ഓട്ടോ സ്റ്റാൻ്റിൽ നിർത്തിയിട്ടിരുന്ന ഇരുമ്പിൻ ചീടൻകുന്ന് സക്കീർ എന്ന ബാബു വിൻ്റെ ഓട്ടോറിക്ഷയുടെ ബോഡിക്ക് അടിയിയിലാണ് പാമ്പ് കയറി പറ്റിയത്.സ്റ്റാൻ്റിൽ ഉണ്ടായിരുന്ന മറ്റു ഡ്രൈവർമാരാണ് ഓട്ടോറിക്ഷക്കടിയിൽ പാമ്പിനെ കണ്ടത്. പുറത്ത് ചാടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വനപാലകരെ വിവരം അറിയിച്ചു.സ്റ്റാൻ്റിൽ നിന്നും പാമ്പിനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഫോറസ്റ്റ് റയിഞ്ച് ഓഫിസിൽ ഓട്ടോറിക്ഷ എത്തിച്ച് ഏറെ ശ്രമകരമായാണ് പാമ്പിനെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only