01 സെപ്റ്റംബർ 2021

കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി
(VISION NEWS 01 സെപ്റ്റംബർ 2021)
കൊല്ലത്ത് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ഭർത്താവ് കിരൺ കുമാറിനെ മൊട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കി.

പിരിച്ച് വിടാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. 

എല്ലാ നടപടികളും പൂർത്തിയാക്കിയതിന് ശേഷമാണ് വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ സർവീസിൽ നിന്ന് പുറത്താക്കിയതെന്ന് നേരത്തേ ഗതാഗത മന്ത്രി ആൻറണി രാജു വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only