06 സെപ്റ്റംബർ 2021

അമിത ഭാരത്തെ പേടിക്കാതെ ജങ്ക് ഫുഡ് കഴിക്കാം; പക്ഷെ അതിന് മുൻപ് ഈക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
(VISION NEWS 06 സെപ്റ്റംബർ 2021)




ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ജങ്ക് ഫുഡുകൾ കഴിക്കുന്നവരാണ് നമ്മൾ. അത്തരം ഭക്ഷണങ്ങളോടുള്ള അമിത താല്പര്യം കൊണ്ട് തന്നെ ഇവ പൂർണമായും ഒഴിവാക്കും ധാരാളം കൊഴുപ്പും കലോറിയും കൃത്രിമമധുരവുമെല്ലാം അടങ്ങിയ ഭക്ഷണമായതിനാല്‍ തന്നെ ജങ്ക് ഫുഡ് എപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് നമുക്കറിയാം. എന്നാൽ വണ്ണം കൂടും എന്ന പേടി മാത്രമേയുള്ളൂവെങ്കില്‍ തീര്‍ച്ചയായും ജങ്ക് ഫുഡ് കഴിക്കാം. വണ്ണം കൂടാതിരിക്കാന്‍ ചില മാര്‍ഗങ്ങള്‍ ആദ്യമേ കൈക്കൊണ്ടാല്‍ മാത്രം മതി. അത് എന്തെല്ലാമെന്ന് നോക്കാം.

ആഴ്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് ക്രമീകരിക്കുക. ഇത് ശരീരത്തിന് മറ്റ് ദോഷങ്ങളൊന്നുമുണ്ടാക്കില്ലെന്ന് മാത്രമല്ല, ഇടയ്‌ക്കെങ്കിലും കുറച്ചധികം കലോറിയെ എരിച്ചുകളയാന്‍ ശരീരത്തെ ഒന്ന് പരിശീലിപ്പിക്കുന്നതിന് തുല്യമാവുകയും ചെയ്യും. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ ആഴ്ചയിലൊരിക്കല്‍ എന്നാല്‍, ഒരു നേരം എന്നാണ് അര്‍ത്ഥമാക്കുന്നത്. അല്ലാതെ ആ ദിവസം മുഴുവന്‍ എന്നല്ല. അങ്ങനെയാകുമ്പോള്‍ അത് ശരീരത്തിന് ദോഷകരമാകുക തന്നെ ചെയ്യും.

പലര്‍ക്കും ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ ഏറ്റവും വലിയ ആകര്‍ഷണം ഇതിനെല്ലാം ഒപ്പം കിട്ടുന്ന മയോണൈസ്, സോസ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ്. ഇതിലും ധാരാളം കലോറികള്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ പലരും ആഗ്രഹമുണ്ടെങ്കിലും ഇവയെല്ലാം ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ആദ്യം സൂചിപ്പിച്ചത് പോലെ ആഴ്ചയിലൊരിക്കല്‍ ഇത്തരം സാധനങ്ങള്‍ കഴിക്കുന്നത് കൊണ്ട് വലിയ ശാരീരിക ബാധ്യതകളൊന്നും വന്നേക്കില്ല. അപ്പോഴും ഇവയെല്ലാം നിജപ്പെടുത്തി കഴിക്കാന്‍ കരുതല്‍ എടുക്കുകയും വേണം. ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ അത് ഏറ്റവുമധികം പ്രശ്‌നമുണ്ടാക്കുന്നത് വലിയ അളവില്‍ കഴിക്കുന്നതോടെയാണ്. ഇതൊഴിവാക്കാന്‍ കഴിക്കും മുൻപ് അല്‍പം വെള്ളം കൂടി കുടിക്കാൻ ശ്രദ്ധിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only