11 സെപ്റ്റംബർ 2021

ഡല്‍ഹിയില്‍ കനത്തമഴ; അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ച്‌ വിട്ടു
(VISION NEWS 11 സെപ്റ്റംബർ 2021)
ഡല്‍ഹിയില്‍ കനത്തമഴയെ തുടര്‍ന്ന് അഞ്ച് വിമാനങ്ങള്‍ വഴി തിരിച്ച്‌ വിട്ടു. നാല് ആഭ്യന്തര വിമാന സര്‍വീസുകളും ഒരു അന്താരാഷ്ട്ര സര്‍വീസുമാണ് ഡല്‍ഹിയില്‍ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും വഴി തിരിച്ച്‌ വിട്ടത്.

വിമാനത്താവളത്തിന്‍റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.അടുത്ത 12 മണിക്കൂര്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 20 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only