👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


22 സെപ്റ്റംബർ 2021

ഇനി ഓഫറുകളുടെ പെരുമഴക്കാലം; ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് തിയതി പുറത്തുവിട്ടു
(VISION NEWS 22 സെപ്റ്റംബർ 2021)




ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യൺ ഡേയ്സ് ഓഫറുകളുടെ തീയതി പുറത്തുവിട്ടു. ഒക്ടോബർ 7 മുതൽ ഒക്ടോബർ 12 വരെയാണ് ബിഗ് ബില്യൺ ഡേയ്സ് സെയില്‍സ് നടക്കുന്നത്. ആറു ദിവസം നീണ്ടുനില്‍ക്കുന്ന സെയിലില്‍ ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങാവുന്നതാണ്. കൂടാതെ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. നോ കോസ്റ്റ് ഇ.എം.ഐ & എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയിലൂടെയും ഉത്പന്നങ്ങൾ വാങ്ങാം. സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഹെഡ് ഫോണുകൾ, സ്പീക്കറുകൾ, ടെലിവിഷനുകൾ, റെഫ്രിജറേറ്ററുകൾ, എസി കൂടാതെ മറ്റു ഗൃഹോപകരണങ്ങളും ഓഫറില്‍ വാങ്ങാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only