03 സെപ്റ്റംബർ 2021

തിരുവനന്തപുരത്ത് ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടാനച്ഛന്റെ കഴുത്തില്‍ വെട്ടി കുട്ടിയുടെ അമ്മ
(VISION NEWS 03 സെപ്റ്റംബർ 2021)
മകളെ പീഡിപ്പിച്ചെന്ന രണ്ടാം ഭാര്യയുടെ പരാതിക്കു പിന്നാലെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി. ഭാര്യ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അവരെ അറസ്റ്റ് ചെയ്തു.ഭാര്യയുടെ പരാതിയില്‍ പോക്സോ കേസില്‍ ഭര്‍ത്താവിനെതിരേയും മലയിന്‍കീഴ് പോലീസ് കേസെടുത്തു. ബുധനാഴ്ചയാണ് മകളെ പീഡിപ്പിച്ചെന്ന പരാതി ഭര്‍ത്താവിനെതിരേ സ്ത്രീ നല്‍കിയത്.
ഇയാള്‍ പാങ്ങോട് സൈനിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മൂക്കുന്നിമലയിലെ എയര്‍ഫോഴ്സ് കേന്ദ്രത്തിലാണ് തമിഴ്നാട് സ്വദേശിയായ അമ്പതുകാരന്‍ ജോലിചെയ്യുന്നത്. ഭാര്യ 44 വയസ്സുള്ള തൃശ്ശൂര്‍ സ്വദേശിനി മുംബൈയില്‍ സ്ഥിരതാമസമുണ്ടായിരുന്നയാളാണ്. കഴിഞ്ഞ ജൂലായിലാണിവര്‍ വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

സ്ത്രീക്ക് ആദ്യ വിവാഹത്തില്‍ ആറരവയസ്സുള്ള പെണ്‍കുഞ്ഞും ഭര്‍ത്താവിന് ആദ്യ വിവാഹത്തില്‍ പതിനാറു വയസ്സുള്ള ആണ്‍കുട്ടിയുമുണ്ട്. വിളവൂര്‍ക്കല്‍ പെരുകാവില്‍ വാടകവീട്ടിലാണിവരുടെ താമസം. രാത്രിയോടെയാണ് ഭര്‍ത്താവിനെ കഴുത്തിനു താഴെ വെട്ടേറ്റനിലയില്‍ കണ്ടത്. രാത്രി പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് മലയിന്‍കീഴ് പോലീസെത്തിയാണ് വ്യോമസേനാ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only