15 സെപ്റ്റംബർ 2021

ചാക്കോച്ചനൊപ്പം അഭിനയിക്കാൻ അവസരം; മുഖ്യമന്ത്രിയാവാന്‍ താൽപര്യമുള്ള സ്ത്രീകളെ തേടുന്നു
(VISION NEWS 15 സെപ്റ്റംബർ 2021)
കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'ന്നാ താന്‍ കേസ്‌കൊട്' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോള്‍ വൈറലാകുന്നു. മുഖ്യമന്ത്രിയായി അഭിനയിക്കാന്‍ താല്‍പര്യമുള്ള സ്ത്രീകളെയാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്.

'ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ആടി ഉലയില്ല സാര്‍. കാരണം ഇതിനൊരു കപ്പിത്താനുണ്ട്. മുഖ്യമന്ത്രിയാവാന്‍ താല്‍പര്യമുള്ള സ്ത്രീയാണോ?' എന്നു ചോദിച്ചാണ് കാസ്റ്റിംഗ് കോള്‍. കാസര്‍ഗോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നാണെങ്കില്‍ സമയം കളയാതെ ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയും കളര്‍ഫോട്ടോയും അയക്കൂ എന്നും പോസ്റ്ററില്‍ പറയുന്നു.

രതീഷ് ബാലകൃഷ്ണന്റെ സംവിധാനത്തില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന വിജയ ചിത്രത്തിന് ശേഷം ടീം വീണ്ടും ഒന്നിക്കുന്ന സനിമയാണ് 'ന്നാ താന്‍ കേസ്‌കൊട്'.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only