👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 സെപ്റ്റംബർ 2021

വ്യാജ അഭിഭാഷക സെസി സേവ്യറിനെ കുടുക്കാന്‍ വലവിരിച്ച് പൊലീസ്
(VISION NEWS 29 സെപ്റ്റംബർ 2021)ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യറിനെ കുടുക്കാന്‍ വലവിരിച്ച് പൊലീസ്. സെസിയെ പിടികൂടാന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് നോട്ടീസ് പുറപ്പെടുവിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി സെസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സെസിയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ കീഴടങ്ങാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെസി ഇതുവരെ കീഴടങ്ങാന്‍ കൂട്ടാക്കിയിട്ടില്ല.

നിയമപഠനം പൂര്‍ത്തിയാക്കാത്ത സെസി വര്‍ഷങ്ങളോളമാണ് അഭിഭാഷക ചമഞ്ഞ് കബളിപ്പിച്ചത്. ഇതിനു പുറമെ അവര്‍ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഭാരവാഹിയും ആയിരുന്നു. വ്യാജരേഖകള്‍ കാണിച്ചാണ് അംഗത്വമെടുത്തതെന്നും അഭിഭാഷകയായി പ്രവര്‍ത്തിച്ചതെന്നും ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ സെസി ഒളിവില്‍ പോകുകയായിരുന്നു. കേസില്‍ ജാമ്യമെടുക്കാന്‍ ഒരിക്കല്‍ കോടതിയില്‍ എത്തിയെങ്കിലും ബാര്‍ അസോസിയേഷനിലെ ചില രേഖകള്‍ എടുത്തുകൊണ്ട് പോയതിന് ആള്‍മാറാട്ട കേസിനൊപ്പം മോഷണക്കുറ്റവും കൂടി പൊലീസ് ചുമത്തിയെന്നറിഞ്ഞതോടെ സമര്‍ത്ഥമായി മുങ്ങുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only