👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 സെപ്റ്റംബർ 2021

എല്ലാ ബ്ലോക്കുകകളിലും രാത്രികാല മൃഗചികിത്സക്കായി ഡോക്ടർമാരെ നിയമിക്കും: മന്ത്രി ജെ ചിഞ്ചു റാണി
(VISION NEWS 04 സെപ്റ്റംബർ 2021)

എംപ്ലോയ്മെൻറ് വഴി ഡോക്ടർമാരുടെ ലഭ്യത ഇല്ലാത്ത സ്ഥലങ്ങളിൽ വാക് ഇൻ ഇൻറർവ്യൂവിലൂടെ ബ്ലോക്ക് തലത്തിലേക്ക് മൃഗചികിത്സ സൗകര്യത്തിനായി ഡോക്ടർമാരെ നിയമിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പൊന്നാനിയിൽ ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക്ക് സമുച്ചയം പുനർനിർമ്മാണ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ആറുമാസത്തിനുള്ളിൽ പണിപൂർത്തിയാക്കി കെട്ടിടം പ്രവർത്തനസജ്ജമാകും എന്നും മന്ത്രി അറിയിച്ചു.

അടിയന്തിര ഘട്ടങ്ങളിൽ ആധുനിക മൃഗചികിത്സ സൗകര്യം കർഷകൻ്റെ വീട്ടുപടിക്കൽ നൽകുക എന്ന ലക്ഷ്യത്തോടെ മൂന്നു ജില്ലകളിൽ തുടക്കം കുറിച്ച ആമ്പുലേറ്ററി ടെലി വെറ്റിനറി മെഡിസിൻ സൗകര്യം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി പോളി ക്ലിനിക് സംവിധാനം ഏർപ്പെടുത്തി രോഗനിർണയത്തിനും ചികിത്സക്കുമുള്ള ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയോട് അടുത്ത് കഴിഞ്ഞു. ക്ഷീരകർഷകർ അധിക പാൽ ഒഴുക്കി കളയേണ്ട അവസ്ഥ ഇനി വരില്ല, കൂടുതലുള്ള പാല് സംഭരിക്കാനും പാൽപ്പൊടി ആക്കി മാറ്റുവാനുമുള്ള പ്രവർത്തനങ്ങൾ മലപ്പുറം ജില്ലയിൽ അടക്കം പുരോഗമിച്ചു വരികയാണെന്നും മന്ത്രി പ്രസ്താവിച്ചു.

പൊന്നാനി എം.എൽ.എ. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഇ .ടി .മുഹമ്മദ് ബഷീർ എം.പി വിശിഷ്ട അതിഥി ആയിരുന്നു. കെട്ടിടസമുച്ചയം ഡിജിറ്റൽ പ്രകാശനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ. ഡോ. എസ് . എം സാബു മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സി.ഇബ്രാഹിം സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. അജിത്ത് കൊളാടി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെവി ഉമ, ഈശ്വരമംഗലം സീനിയർ വെറ്റിനറി സർജൻ ഡോ. സിനി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only