👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 സെപ്റ്റംബർ 2021

ഡൽഹിയിൽ ഓറഞ്ച് അലർട്ട്; ന​ഗരം വെള്ളത്തിനടിയിൽ, ​ഗതാ​ഗത തടസ്സം
(VISION NEWS 01 സെപ്റ്റംബർ 2021)
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ഡൽഹിയിലെ പ്രധാനപ്പെട്ട പാതകൾ വെള്ളത്തിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 112.1 മില്ലിമീറ്റർ മഴയാണ് പെയ്തത്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ എറ്റവും ഉയർന്ന കണക്കാണ് ഇത്. മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായി. റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. നഗരത്തിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ നാല് വരെ ഇടവിട്ട് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആഗസ്റ്റ് മാസത്തിലാകെ ദില്ലിയിൽ 144.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only