03 സെപ്റ്റംബർ 2021

ലിറ്റിൽ ഫ്ളവർ യു.പി സ്കൂളും, കെ.എസ് ഇ ബി ജീവനക്കാരും കൈകോർത്തു വിദ്യാർത്ഥിയുടെ വീട്ടിൽ വെളിച്ചമെത്തി
(VISION NEWS 03 സെപ്റ്റംബർ 2021)വേനപ്പാറ: കുട്ടികൾക്ക് ഓൺലൈൻ പഠന സാഹചര്യം ഉറപ്പാക്കുന്ന “തണൽ” പദ്ധതിയിലൂടെ വേനപ്പാറ ലിറ്റിൽ ഫ്ളവർ യുപി സ്കൂളും, ഓമശ്ശേരി KSEB വർക്കേഴ്സ് അസോസിയേഷനും സഹകരിച്ച് വിദ്യാർത്ഥിയുടെ വീട് വൈദ്യുതീകരിച്ച് നൽകി. കൊടുവള്ളി ബ്ലോക്ക് മെമ്പർ മെഹറൂഫ് തട്ടാഞ്ചേരി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേകുന്നേൽ മുഖ്യാതിഥിയായിരുന്നു. റിട്ട. അസി. എഞ്ചിനീയർ അബ്ദുൾ ജലീൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ റോയ് ഓവേലിൽ, CITU KSEB വർക്കേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഡിവിഷൻ പ്രസിഡണ്ട് ഷിജു, ഓമശ്ശേരി യൂണിറ്റ് പ്രസിഡണ്ട് സിലു മാത്യു , അധ്യാപകരായ ബാബു എം. വി. , ഷെല്ലി കെ. ജെ., ശില്പ ചാക്കോ, ബിജു മാത്യു എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only