18 സെപ്റ്റംബർ 2021

വലിയ താരങ്ങള്‍ക്ക് ഗോള്‍ഡെന്‍ വിസ കൊടുത്തു; തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണം, വൈറലായി സന്തോഷ് പണ്ഡിറ്റ് ട്രോൾ
(VISION NEWS 18 സെപ്റ്റംബർ 2021)
സിനിമാ താരങ്ങള്‍ക്ക് യു എ ഇ ഗോള്‍ഡെന്‍ വിസ നല്‍കുന്നതിനെ ട്രോളി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ചലചിത്രതാരങ്ങള്‍ക്ക് യു എ ഇ നല്‍കിയ ഗോള്‍ഡെന്‍ വിസ കേരളത്തിലെ കിറ്റ് വിതരണം പോലെയാണെന്ന് താരം. നിരവധി വലിയ താരങ്ങള്‍ക്ക് ഗോള്‍ഡെന്‍ വിസ കൊടുത്തുവെന്ന് കേട്ടു. ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണം എന്നാണ് താരം ഫേസ്ബുക് കുറിപ്പിലൂടെ വിമര്‍ശിച്ചത്.

പണവും പ്രശസ്തിയുമുള്ളവര്‍ക്ക് എല്ലാം അംഗീകാരവും കിട്ടുന്നുവെന്ന വിമര്‍ശനത്തോടെയാണ് കുറിപ്പ്. ആയുസ് മുഴുവന്‍ പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു. 2 പ്രമുഖ താരങ്ങള്‍ക്ക് നല്‍കിയപ്പോള്‍ അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ് കുറിപ്പില്‍ വിമര്‍ശിക്കുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only