👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


19 സെപ്റ്റംബർ 2021

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം
(VISION NEWS 19 സെപ്റ്റംബർ 2021)




കൊവിഡ് വ്യാപനം മൂലം പ്രതിസന്ധി നേരിട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14-ാം സീസണിന് ഇന്ന് വീണ്ടും തിരി തെളിയും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് പുനഃരാരംഭിക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.

പോയിന്റ് പട്ടികയില്‍ എട്ട് കളികളില്‍ നിന്ന് ആറ് ജയവുമായി 12 പോയിന്റോടെ ഡല്‍ഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് മുംബൈക്ക് പിന്നില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only