👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

03 സെപ്റ്റംബർ 2021

വിസ്മയ കേസ്: കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി
(VISION NEWS 03 സെപ്റ്റംബർ 2021)
വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍കുമാറിന്‍റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി. ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്. പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വേഗത്തില്‍ വിചാരണ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ന്യായമാണ്. വ്യക്തി സ്വാതന്ത്ര്യവും ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

അഡ്വ. ബിഎ ആളൂരിനെ ഒഴിവാക്കിയതോടെ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതാപ ചന്ദ്രനാണ് ഹാജരായത്. കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതി കണ്ടെത്തും മുന്‍പ് താന്‍ കുറ്റക്കാരനെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിധിക്കുന്നത് നിയമലംഘനമാണെന്നായിരുന്നു കരണ്‍കുമാറിന്‍റെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only