30/09/2021

ഭാര്യയെ കുത്തികൊന്ന് വിഷം കഴിച്ച ഭർത്താവും മരിച്ചു
(VISION NEWS 30/09/2021)കോട്ടയത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ആയാംകുടി ഇല്ലിപ്പടിക്കൽ ചന്ദ്രൻ(69) ആണ് മരിച്ചത്. സെപ്തംബർ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയേടെയാണ് കുടുംബ വഴക്കിനെ തുടർന്ന് ചന്ദ്രൻ ഭാര്യ രത്നമ്മയെ വീടിനുള്ളിൽ വെച്ച് കുത്തി കൊലപ്പെടുത്തിയത്. അതിനുശേഷം വിഷം കഴിച്ച ചന്ദ്രൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്നലെ രാത്രി 8.30 ന് മരണമടഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only