08 സെപ്റ്റംബർ 2021

നാഷണൽ ഡിഫൻസ് അക്കാദമിയിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ
(VISION NEWS 08 സെപ്റ്റംബർ 2021)
നാഷണൽ ഡിഫൻസ് അക്കാദമിയിൽ(എൻ.ഡി.എ) പെൺകുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ‍ഇന്ത്യൻസേനയിൽ വനിതകൾക്ക് സ്ഥിരം കമ്മീഷൻ നൽകുമെന്നും സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ ഇതിന് കുറച്ച് സാവകാശം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്ത കോടതി വനിതകളുടെ പ്രവേശനത്തിനുള്ള മാർഗ്ഗ രേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് സമയം അനുവദിച്ചു.

വനിതകൾക്ക് എൻഡിഎയിലും നേവൽ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനം ആണെന്ന് ആരോപിച്ച് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ സുപ്രധാനമായ നിലപാട് കോടതിയെ അറിയിച്ചത്. എൻഡിയിലൂടെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് വനിതകളെ നിയമിക്കാൻ ഇന്നലെ തീരുമാനമായെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. തീരുമാനം ചരിത്രപരമാണെന്നും അവർ കോടതിയിൽ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only