👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

19 സെപ്റ്റംബർ 2021

ആലപ്പുഴയിൽ പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം
(VISION NEWS 19 സെപ്റ്റംബർ 2021)



ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കല്ലും കട്ടയും കിടന്നതിന്റെ അടിയിലായിരുന്നു അസ്ഥികൂടം. ഇതിന്റെ പഴക്കം എത്രയാണെന്ന് വ്യക്തമല്ല. വിദഗ്ധ പരിശോധനയ്‌ക്ക് ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only