👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 സെപ്റ്റംബർ 2021

ആരും പട്ടിണി കിടക്കേണ്ട അവസ്ഥവരരുത്: സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ നിറവേറ്റും; മുഖ്യമന്ത്രി
(VISION NEWS 04 സെപ്റ്റംബർ 2021)
നിത്യവൃത്തിക്ക് ഇടയില്ലാത്ത കുടുംബങ്ങള്‍ പട്ടിണി കിടക്കേണ്ട അവസ്ഥ വരരുതെന്ന് മുഖ്യമന്ത്രി. സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ നിറവേറ്റുമെന്നും. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് സഹായം നല്‍കുന്നതിനായി പൊലീസിന്റെ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപനം കുറച്ചുകൊണ്ടുവരുന്നതിന് പ്രാമുഖ്യം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാനിന്നും വാര്‍ഡുകളിലെ പ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രതിരോധം ഉറപ്പു വരുത്തണം. ആദ്യഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചു. ഈ ഘട്ടം ഒന്നുകൂടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പ്രതിരോധം ഉറപ്പു വരുത്താനായി തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only