👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 സെപ്റ്റംബർ 2021

ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു
(VISION NEWS 17 സെപ്റ്റംബർ 2021)
കോട്ടയം കടുത്തുരുത്തിയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊന്നു. കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആയാംകുടി ഇല്ലിപ്പടിക്കൽ രത്നമ്മ ആണ് കുത്തേറ്റ് മരിച്ചത്. രത്നമ്മയും ഭർത്താവ് ചന്ദ്രനും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും അയൽവാസികളുടെ ഇടപെടൽ മൂലമാണ് തർക്കം അവസാനിപ്പിക്കാറ്. ഇത് മിക്കവാറും ദേഹോപദ്രവത്തിലും എത്താറുണ്ട്. കുറച്ചുനാളുകളായി ഭർത്താവുമായി പിണങ്ങി രത്നമ്മ മകളുടെ വീട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോൾ വീണ്ടും വഴക്കാവുകയായിരുന്നു.

57കാരിയായ രത്നമ്മയെ പെട്ടെന്നുള്ള പ്രകോപനത്തിൽ ചന്ദ്രൻ കുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് വിഷം കഴിച്ച നിലയിൽ ചന്ദ്രനെ കണ്ടെത്തിയത്. ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കെഎസ്ആർടിസി മുൻ ജീവനക്കാരനാണ് ചന്ദ്രൻ. ഇവർക്ക് രണ്ട് പെൺമക്കളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only