👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


23 സെപ്റ്റംബർ 2021

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
(VISION NEWS 23 സെപ്റ്റംബർ 2021)
താമരശ്ശേരി -മുൻ എം.എൽ എയും മുസ്ലിം ലീഗ് മുൻ സംസ്ഥാന വൈ.പ്രസിഡണ്ടുമായിരുന്ന സി.മോയിൻ കുട്ടി സാഹിബിന്റെ ഒന്നാം ചരമദിനത്തിന്റെ ഭാഗമായി നവ : 9 ന് താമരശ്ശേരിയിൽ സി.മോയിൻ കുട്ടി അനുസ്മരണ സമിതി നടത്തുന്ന വിപുലമായ പരിപാടികളുടെ പ്രവർത്തന കേന്ദ്രമായ സ്വാഗതസംഘം ഓഫീസ് താമരശ്ശേരി പോലീസ് സ്റ്റേഷനു മുൻ വശത്തുള്ള ബിൽഡിംഗിൽ ഇന്ന് രാവിലെ നടന്ന പ്രൗഢമായ ചടങ്ങിൽ മുൻ എം.എൽ.എയും മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡണ്ടുമായ വി.എം. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.പി.സി.സി. മെമ്പർ എ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. രാഷ്ടീയ - സാമൂഹിക-സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only