06 സെപ്റ്റംബർ 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ്​ മൊബൈൽ വാഗ്ദാനം ചെയ്തു ബലാത്സംഗം ചെയ്​തു; മനംനൊന്ത്​ സഹോദരന്‍ ആത്മഹത്യ ചെയ്​തു
(VISION NEWS 06 സെപ്റ്റംബർ 2021)പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ്​ ബലാത്സംഗം ചെയ്​തതായി പരാതി. പിതാവ്​ സഹോദരിയെ ആക്രമിച്ച സംഭവം അറിഞ്ഞതിന്​ പിന്നാലെ സഹോദരന്‍ ആത്മഹത്യ ചെയ്​തതായും പൊലീസ്​. രാജസ്​ഥാനിലെ ജലോര്‍ ജില്ലയിലാണ്​ സംഭവം.

പിതാവ്​ ബലാത്സംഗം ചെയ്​ത വിവരം പെണ്‍കുട്ടി​ അടുത്ത ബന്ധുവിനോട് വിവരിക്കുന്നതിന്‍റെ ഓഡിയോ പുറത്തായതോടെയാണ് സഹോദരന്‍​​ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. 32 മിനിറ്റ്​ നീണ്ട ഓഡിയോ ക്ലിപ്പിന്‍റെ അടിസ്​ഥാനത്തില്‍ ശനിയാഴ്ച പൊലീസ്​ അന്വേഷണം ആരംഭിച്ചിരുന്നു. അതേദിവസം തന്നെയാണ്​ പെണ്‍കുട്ടിയുടെ സഹോദരന്‍ സച്ചോര്‍ പ്രദേശത്തെ നര്‍മദ കനാലില്‍ ചാടിമരിച്ചത്​. പൊലീസ്​ സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നതിന്​ മുൻമ്പ്​ തന്നെ പിതാവ്​ ഇവിടെനിന്നും കടന്നുകളഞ്ഞതായും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി പൊലീസ്​ രേഖപ്പെടുത്തി.

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നൽകാമെന്ന വ്യാജേന പെണ്‍കുട്ടിയെ പിതാവ്​ കാറില്‍ കയറ്റികൊണ്ടുപോയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാല്‍, എ​ന്നാണെന്നോ എവിടെ നിന്നാണ് എന്നോ ഓഡിയോ ക്ലിപ്പില്‍ പറയുന്നില്ല. കടയില്‍ പോകാന്‍ സഹോദരനെയും ഒപ്പം കൂട്ടണമെന്ന്​ മാതാവ്​ നിര്‍ദേശിച്ചെങ്കിലും അയാള്‍ സമ്മതിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു.

നേരത്തേ, ഉറക്കത്തില്‍ പിതാവ്​ തന്നെ ലൈംഗികാക്രമണത്തിന്​ ​വിധേയമാക്കിയതായും കൂടാതെ കുടുംബക്കാരോട്​ പോലും സംസാരിക്കാനോ വീടിന്​ പുറത്തുപോകാനോ പിതാവ്​ അനുവദിക്കില്ലെന്നും പറയുന്നു. പിതാവിന്‍റെ പെരുമാറ്റത്തിനെതിരെ ഒരിക്കല്‍ ശബ്​ദമുയര്‍ത്തി സംസാരിച്ചപ്പോള്‍ മാതാവ്​ തന്നോട്​ ആക്രോശിച്ചുവെന്നും പെണ്‍കുട്ടിയുടെ ഓഡിയോ ക്ലിപ്പില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only