👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 സെപ്റ്റംബർ 2021

കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം; പനിയോ ഛര്‍ദിയോ ഉണ്ടെങ്കിൽ അറിയിക്കണം
(VISION NEWS 05 സെപ്റ്റംബർ 2021)

നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം തുടങ്ങി. വീണ ജോര്‍ജ്, മുഹമ്മദ് റിയാസ്,എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്നു. കലക്ടറും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നു. പനിയോ ഛര്‍ദിയോ അനുഭവപ്പെട്ടാല്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. നിപ കണ്‍ട്രോള്‍ റൂം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ വാര്‍ഡ് തുറന്നു.

അതിനിടെ, കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12 വയസുകാരന്‍റെ സംസ്കാരം ഉടന്‍ നടക്കും. കണ്ണമ്പറമ്പ് ജുമാമസ്ജിദിലാണ് സംസ്കാര ചടങ്ങുകള്‍. ചാത്തമംഗലം പാഴൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയില്‍ മരിച്ചത് ഇന്ന് പുലര്‍ച്ചെയാണ്. കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 17പേര്‍ നിരീക്ഷണത്തിലാണ്. വീട് സ്ഥിതിചെയ്യുന്ന വാര്‍ഡ് ഉള്‍പ്പെടെ പൂര്‍ണമായി അടച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only