20/09/2021

കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
(VISION NEWS 20/09/2021)

വയനാട് മീനങ്ങാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പർക്ക് പരിക്കേറ്റു. കരുണാകരൻ, രാമചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒറ്റയാൻ രണ്ടു പേരെയും ആക്രമിക്കുകയായിരുന്നു. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് കരുണാകരന് നേരെ ആക്രമണം ഉണ്ടായത്. വനപ്രദേശത്തുനിന്നുമാണ് ആന എത്തിയത്.

ആനയെ കണ്ട് അടുത്തുള്ള വീട്ടിലേക്കോടിയ കരുണാകരനെ ആന പിന്തുടരുകയും കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ വീടിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഗുരുതരപരിക്കേറ്റ കരുണാകരൻ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ രാമചന്ദ്രന്റെ കൈയ്‌ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only