18/09/2021

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രാജിവെച്ചു
(VISION NEWS 18/09/2021)
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രാജിവെച്ചു. രാജ്ഭവനിലെത്തി ​ഗവർണറെ കണ്ടാണ് രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് രാജി. അമരീന്ദറിനോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെടുകയായിരുന്നു. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. 60 എംഎൽഎമാർ അമരീന്ദറിന്റെ നിലപാടിന് എതിരായി നിന്നു. നവജ്യോത് സിം​ഗ് സിദ്ദു പുതിയ മുഖ്യമന്തിയാവില്ലെന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only