13 സെപ്റ്റംബർ 2021

സ്ക്രീൻ ഷോട്ട് വേണ്ട..ഇൻസ്റ്റ​ഗ്രാമിൽ നിന്നും ചിത്രങ്ങൾ ഡൗൺലോഡ് ഇങ്ങനെ ഡൗൺലോഡ് ചെയ്യാം
(VISION NEWS 13 സെപ്റ്റംബർ 2021)
ഫോട്ടോ ഷെയറിം​ഗ് ആപ്പായ ഇൻസ്റ്റ​ഗ്രാമിൽ പലരും പങ്കുവയ്ക്കുന്ന ഫോട്ടോ കണ്ട് ഇത് ഡൗൺലോഡ് ചെയ്താൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ടോ..? സ്ക്രീൻ ഷോട്ട് എടുത്ത് തൃപ്തിയടയുന്നവരാണോ നിങ്ങൾ. ഇൻസ്റ്റാ​ഗ്രാമിൽ നിന്നും മുഴുവൻ ക്വാളിറ്റിയിൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള മാർ​ഗങ്ങൾ ഇതാ

ഇൻസ്റ്റാഗ്രാമിൽ സേവ് ബട്ടൺ ഇല്ല എങ്കിലും ചില വെബ്‌സൈറ്റുകളുടെയും സോഫ്റ്റ്വെയറുകളുടെയും സഹായത്തോടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാം.
ഒന്നാമത്തെ രീതി

ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഇൻസ്റ്റാഗ്രാം ചിത്രം തിരഞ്ഞെടുക്കുക
ചിത്രത്തിന് മുകളിലുള്ള ഐക്കൺ ബട്ടൺ (...) അമർത്തുക
'ഗോ ടു പോസ്റ്റ്' ഓപ്ഷൻ തിരഞ്ഞെടുക്കുക
തുടർന്ന് URL ലിങ്ക് കോപ്പി ചെയ്യുക
www.downloadgram.com വെബ്‌സൈറ്റ് തുറക്കുക
ടെക്സ്റ്റ് ബോക്സിൽ കോപ്പി ചെയ്തിരിക്കുന്ന URL ലിങ്ക് പേസ്റ്റ് ചെയ്യുക.
താഴെകാണുന്ന ഡൗൺലോഡ് ബട്ടൺ അമർത്തുക, തുടർന്ന് ഇമേജ് ഡൗൺലോഡ് ബട്ടൺ അമർത്തുക.
ഫോട്ടോ നിങ്ങളുടെ ഫോൺ/ലാപ്ടോപ്പ്/കമ്പ്യൂട്ടറിൽ ഡൗൺലോഡ് ആവും.

രണ്ടാമത്തെ രീതി

രണ്ടാമത്തെ മാർഗ്ഗത്തിന് പ്ലേ സ്റ്റോറിന്റെ സഹായം തേടണം. ഇൻസ്റ്റാഗ്രാം അപ്ലിക്കേഷനായുള്ള ഫാസ്റ്റ് സേവ് ആപ്പ് തേടി ഡൗൺലോഡ് ചെയ്ത ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ആദ്യഘട്ടം.

അപ്ലിക്കേഷൻ തുറന്ന് 'ഫാസ്റ്റ് സേവ് സർവീസ്' ഫീച്ചർ ഓൺ ചെയ്ത് 'ഓപ്പൺ ഇൻസ്റ്റാഗ്രാം' ടാപ്പുചെയ്യുക.
നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രത്തിന് മുകളിലുള്ള ഐക്കൺ ബട്ടൺ (...) അമർത്തുക.
'കോപ്പി ലിങ്ക്' ഓപ്ഷൻ തിരഞ്ഞെടുക്കുക.
ചിത്രം ഉടൻ ഡൗൺലോഡ് ചെയ്യും. ഇത് ഗാലറിയിലോ ഫാസ്റ്റ് സേവ് ആപ്പിലോ കാണാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only