👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 സെപ്റ്റംബർ 2021

കോഴിക്കോട്ടുനിന്നുള്ള വവ്വാല്‍ സാംപിളില്‍ നിപാ ആന്റിബോഡി; കണ്ടെത്തല്‍ എന്‍.ഐ.വിയുടെ പഠനത്തില്‍
(VISION NEWS 29 സെപ്റ്റംബർ 2021)
തിരുവനന്തപുരം: കോഴിക്കോട്ട് നിപാ വൈറസ് സ്ഥിരീകരിച്ച മേഖലകളിൽനിന്നെടുത്ത വവ്വാലുകളുടെ സാംപിളുകളിൽ നിപാ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എൻ.ഐ.വി. പുണെയിൽനിന്നുള്ള റിസൾട്ടിലാണ് കണ്ടെത്തലുള്ളത്. ഐ.സി.എം.ആർ. പഠനം തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും പുണെ എൻ.ഐ.വി. സാംപിളുകൾ ശേഖരിച്ചിരുന്നു. എൻ.ഐ.വി. പുണെയിൽനിന്ന് അറിയിച്ച വിവരങ്ങൾ അനുസരിച്ച് കുറച്ചു വവ്വാലുകളുടെ സാംപിളുകളിൽ നിപാ വൈറസിനെതിരെയുള്ള ഐ.ജി.ജി. ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പഠനങ്ങൾ ഐ.സി.എം.ആർ. നടത്തുകയാണ്. കൂടുതൽ സാമ്പിളുകൾ പരിശോധിക്കേണ്ടതുണ്ട്. അതു കൂടി പരിശോധിച്ചശേഷം പുണെ എൻ.ഐ.വി. ഫലം സർക്കാരിനെ അറിയിക്കും. ഇത്തരമൊരു ഫലം വന്ന സാഹചര്യത്തിൽ മറ്റു വകുപ്പുകളുമായി കൂടിയാലോചനകളും ചർച്ചകളും ആവശ്യമാണെന്നും വീണാ ജോർജ് പറഞ്ഞു.

നിപാ സംശയത്തെ തുടർന്ന് വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കാനായി അവിടെനിന്ന് ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളിൽ നിപാ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു എന്നതാണ് പ്രധാന കാര്യം. രണ്ടു തരം വവ്വാലുകളിലാണ് നിപയുടെ ഐ.ജി.ജി. ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ആ വവ്വാലുകൾക്ക് നിപാ രോഗബാധയുണ്ടായിരുന്നു. വവ്വാലുകളിൽനിന്ന് തന്നെയാണ് കോഴിക്കോട് ചാത്തമംഗലത്ത് നിപാ വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. നിപാ ബാധിച്ച് മരിച്ച കുട്ടിക്ക് വവ്വാലിൽനിന്ന്പരോക്ഷമായി നിപാ വൈറസ് ബാധയേറ്റുവെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only