👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

21 സെപ്റ്റംബർ 2021

പ്രധാനമന്ത്രി നാളെ അമേരിക്കയിലേക്ക്
(VISION NEWS 21 സെപ്റ്റംബർ 2021)
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയിലേക്ക്. വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടു കൊണ്ടാണ് മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. വെള്ളിയാഴ്ച ക്വാഡ് യോഗം ചേരും. ഐക്യരഷ്ട്രസഭയുടെ പൊതുസഭയെ മോദി അഭിസംബോധന ചെയ്യും. വാഷിങ്ടൺ ഡി.സിയിൽ പ്രമുഖ കമ്പനികളുടെ സി.ഇ.ഒ.മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും.

കൊവിഡ് മഹാമാരി ഇന്ത്യയിൽ സാന്നിധ്യം അറിയിച്ചതിനു ശേഷം പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ വിദേശ നയതന്ത്ര യാത്രയാണിത്. 2014 മുതൽ നൂറിലധികം വിദേശ യാത്രകളാണ് നരേന്ദ്ര മോദി നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only