👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 സെപ്റ്റംബർ 2021

കുട്ടികൾ സമയത്തിന് ഉറങ്ങാത്തത് പ്രശ്നമാകുന്നുണ്ടോ; വേഗത്തില്‍ ഉറക്കാൻ ഇതാ ചില കുറുക്ക് വഴികൾ!
(VISION NEWS 18 സെപ്റ്റംബർ 2021)
നല്ല ആരോഗ്യത്തിന് മതിയായ വിശ്രമവും ഉറക്കവും അത്യന്താപേക്ഷിതമാണ്. ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവും ആവശ്യകതയും വ്യത്യസമാണ്. ചെറിയ കുട്ടികള്‍ കൂടുതല്‍ ഉറങ്ങുന്നു. പ്രായമായവര്‍ കുറച്ചും. പ്രായം കൂടിവരുമ്പോള്‍ ഉറക്കത്തിന്റെ സമയം കുറഞ്ഞു വരുന്നതായി കാണാം. കുട്ടികളില്‍ ഉറക്കക്കുറവ് അവരുടെ ബുദ്ധിവികാസത്തെ തന്നെ ബാധിച്ചേക്കാം. രാത്രിയില്‍ ക്യത്യസമയത്ത് ചില കുട്ടികള്‍ ഉറങ്ങാറില്ല.

വെെകി ഉറങ്ങുകയും രാവിലെ നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്ന ശീലം ചില കുട്ടികളിലുണ്ട്. കുട്ടികളെ വേ​ഗത്തില്‍ ഉറക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. കുട്ടികള്‍ക്ക് ഉറങ്ങാനും ഉണരാനും സ്ഥിരമായി ഒരു സമയം ഉണ്ടാവണം. അതിന് അനുസരിച്ച്‌ കുട്ടികളെ ഉറക്കിയും ഉണര്‍ത്തിയും ശീലിപ്പിക്കുക. പിന്നീട് കുട്ടികള്‍ ആ സമയം ശീലിച്ചോളും.

മൊബൈല്‍ഫോണ്‍ പൊതുവേ കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതല്ല. രാത്രി സമയം കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കരുത്. മൊബൈല്‍ ഉപയോഗം അവരുടെ ഉറക്കത്തെ പ്രതികൂലമായി ബാധിച്ചേക്കും. കുട്ടികള്‍ക്ക് ഉറക്കം വരാന്‍ ഉറങ്ങാനുള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നുള്ളതാണ് രക്ഷിതാക്കള്‍ ആദ്യം ചെയ്യേണ്ടത്. അവര്‍ പതുക്കെ ഉറക്കത്തിന് പിന്നാലെ പോകും.
കുട്ടികള്‍ക്ക് രാത്രിയില്‍ വലിയ അളവില്‍ ഭക്ഷണം നല്‍കരുത്. കഫീന്‍ അടങ്ങിയതോ മധുരം അടങ്ങിയതോ ആയ പാനീയങ്ങളും രാത്രിയിൽ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുകയും വേണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only