👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 സെപ്റ്റംബർ 2021

ജന്മദിനാഘോഷത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
(VISION NEWS 01 സെപ്റ്റംബർ 2021)
ഇടുക്കി കട്ടപ്പനയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവാവ് വീണു മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ. ലബ്ബക്കട പുളിക്കല്‍ ജോസിന്റെ മകന്‍ ജോബിനാണ് ടൗണില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് മരിച്ചത്. സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനാണ് ജോബിന്‍ ഉള്‍പ്പടെയുള്ള എട്ടംഗ സംഘം ഈ കെട്ടിടത്തില്‍ എത്തിയത്. മദ്യപിച്ച ശേഷമാണ് ഇവര്‍ ഇവിടെയെത്തിയത്. രണ്ടു പേര്‍ വീണ്ടും മദ്യം വാങ്ങാനായി പോയപ്പോഴാണ് സംഭവം ഉണ്ടായത്. ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ ജോബിന്‍ കെട്ടിടത്തില്‍ നിന്നും താഴെ വീണതാണെന്നാണ് കൂടെയുണ്ടായിരുന്നവര്‍ നല്‍കിയ മൊഴി. എന്നാൽ പണയത്തിലിരുന്ന ബൈക്ക് വാങ്ങിക്കൊണ്ടു വരാമെന്ന് പറഞ്ഞാണ് ഇയാള്‍ കട്ടപ്പനക്ക് പോയതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു. മരണശേഷം നടത്തിയ പരിശോധനയില്‍ ജോബിന് കൊവിഡ് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only