10 സെപ്റ്റംബർ 2021

സംസ്​ഥാനത്ത്​ കോളേജ്​ തുറക്കൽ; പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്
(VISION NEWS 10 സെപ്റ്റംബർ 2021)
സംസ്​ഥാനത്ത്​ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്​ കൂടുതൽ കാര്യങ്ങൾ ഇന്ന് പ്രിൻസിപ്പൽമാരുടെ യോഗത്തിൽ ചർച്ച ചെയ്യും. ഏത് രീതിയിലായിരിക്കണം പ്രവര്‍ത്തനമെന്നത് ഇന്നത്തെ യോഗത്തിലാകും തീരുമാനിക്കുക. ആദ്യം ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ അവസാന വര്‍ഷ ക്ലാസുകളാണ് തുറക്കുക. കൂടുതല്‍ കുട്ടികളുള്ള ക്ലാസ്സുകള്‍ രണ്ടായി വിഭജിക്കാനും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

അറുപത് കുട്ടികളുള്ള ക്ലാസ്സുകളാണെങ്കില്‍ രണ്ടായി തിരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്തേണ്ടിവരും. രണ്ട് ഷിഫ്റ്റായി മാറ്റുകയാണ് മറ്റൊരു സാധ്യത. അധ്യപകരെയും അതിനനുസരിച്ച്‌ നിയോഗിക്കണം. അധ്യാപകരുടെ എണ്ണം കൂടാതെത്തന്നെ ക്ലാസുകളുടെ എണ്ണം കൂടുക എന്നത് പ്രതിസന്ധി സൃഷ്ടിക്കാനും സാധ്യതയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only