07 സെപ്റ്റംബർ 2021

കോവിഡ് പ്രതിരോധ വീഴ്ച: എൽ ഡി എഫ് മെമ്പർമാർ ഭരണ സമിതി യോഗം ബഹിഷ്കരിച്ചു
(VISION NEWS 07 സെപ്റ്റംബർ 2021)കോടഞ്ചേരി: പഞ്ചായത്തിൽ കോവിഡ് പടർന്നു പിടിക്കുമ്പോൾ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കാൻ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി ആത്മാർത്ഥമായി നേതൃത്വം നൽകുന്നില്ല. ആരോഗ്യ വകുപ്പും, പോലിസും, സെക്ടർ മജിസ്ട്രേട്ടുമാരും നടത്തുന്ന പ്രവർത്തനങ്ങൾ മാറ്റിവെച്ചാൽ പഞ്ചായത്ത് ഭരണസമിതി ശ്രദ്ധയോടെ നടപ്പാക്കേണ്ട കാര്യങ്ങളിൽ ഗുരുതരമായ വീഴ്ചയാണ് തുടർച്ചയായി വരുത്തുന്നത്.
    
എല്ലാ രാഷ്ട്രീയ- സാമൂഹിക സന്നദ്ധ സംഘടനകളെയും വാർഡ് ആർആർടി മാരെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഭരണ സമിതി നടത്തുന്നില്ല.
    
കേന്ദ്ര സർക്കാർ നൽകുന്ന വാക്സിൻ കൃത്യമായി സംസ്ഥാന സർക്കാർ എത്തിച്ചു തരുന്നുണ്ടെങ്കിലും പഞ്ചായത്തിൽ ഭരണസമിതി വാക്സിൻ വിതരണത്തിൽ സങ്കുചിത രാഷ്ട്രീയ തത്പര്യത്തോടെ ഇടപെടുന്നു.
   
വീടുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ഹോം ക്വാറൻ്റയിൻ ഫലപ്രദമായി നടപ്പാക്കാൻ പഞ്ചായത്ത് ഭരണസമിതി ഇടപെടുന്നില്ല.

പട്ടികജാതി, പട്ടികവര്ഗ്ഗ വിഭാഗങ്ങളോട് വാക്സിൻ വിതരണത്തിൽ അവഗണന തുടരുന്നു. നല്ലൊരു ശതമാനം എസ്. ടി വിഭാഗത്തിനും രണ്ടാം ഡോസിൻ്റെ സമയം കഴിഞ്ഞിരിക്കുന്നു.
   
കോവിഡ് പ്രതിരോധ പ്രവർത്തനം ബോധപൂർവ്വം അട്ടിമറിച്ച് രോഗ വ്യാപനം ഉണ്ടാക്കി സർക്കാരിൻ്റെ പേരിൽ പഴിചാരാനുള്ള ബോധപൂർവ്വമായ പരിശ്രമമാണ് പഞ്ചായത്ത് ഭരണസമിതിയും കോൺഗ്രസ്സും സ്വീകരിക്കുന്നതെന്നും ആരോപിച്ചുകൊണ്ട് എൽഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചു. തുടർന്നു നടന്ന പ്രതിക്ഷേധ യോഗം എൽഡിഎഫ് കൺവീനർ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജോർജ്ജ്കുട്ടി വിളക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിന് ഷാജി മുട്ടത്ത് സ്വാഗതം ആശംസിച്ചു. മെമ്പർമാരായ ചാൾസ് തയ്യിൽ, ബിന്ദു ജോർജ്ജ്, റോസ്‌ലി മാത്യു, റീന സാബു എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only