09 സെപ്റ്റംബർ 2021

സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു
(VISION NEWS 09 സെപ്റ്റംബർ 2021)
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. സൗരവ് ഗാംഗുലി തന്നെയാണ് ഈ വിവരം പങ്കുവച്ചത്. 'ക്രിക്കറ്റാണ് എന്റെ ജീവിതം. എനിക്ക് ആത്മവിശ്വാസത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുള്ള കഴിവ് ക്രിക്കറ്റ് തന്നു. ഒപ്പം മനോഹരമായ യാത്രയും. ഈ യാത്രയെ ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ ലൗ ഫിലിംസ് ബയോപിക്ക് ചെയ്യുന്നതില്‍ അതിയായ ആനന്ദമുണ്ട്' സൗരവ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.

ലൗ ഫിലിംസിന്റെ ബാനറില്‍ ലൗ രഞ്ചന്‍, അങ്കുര്‍ ഗാര്‍ഗ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള ബോയോപിക് ചിത്രം ഇതാദ്യമായല്ല. എം.എസ് ധോണി, അസറുദ്ദീന്‍ തുടങ്ങിയവരുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. കപില്‍ ദേവിന്റെയും ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തെയും ആസ്പദമാക്കി ഒരുക്കുന്ന 83 യാണ് ക്രിക്കറ്റ് ചിത്രങ്ങളില്‍ ഇനി റിലീസ് ചെയ്യാനുള്ളത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് ആണ് കപിലിന്റെ വേഷത്തിലെത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only