👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 സെപ്റ്റംബർ 2021

ആക്സിസ് ബാങ്ക് ഭാരത് പേയുമായി സഹകരിക്കുന്നു
(VISION NEWS 01 സെപ്റ്റംബർ 2021)
ആക്സിസ് ബാങ്കും പ്രമുഖ ഫിൻടെക്ക് കമ്പനിയായ ഭാരത് പേയും തമ്മിൽ സഹകരിക്കുന്നു. ഭാരത് പേയുടെ പിഒഎസ് ബിസിനസ് സ്വീകരിക്കുന്ന ബാങ്കായിരിക്കും ആക്സിസ് ബാങ്ക്.

ഭാരത് പേയുടെ പിഒഎസ് ഉപകരണം കഴിഞ്ഞ വർഷമാണ് അവതരിപ്പിച്ചത്. വാടകയൊന്നും വാങ്ങാത്ത എംഡിആർ ഇല്ലാത്ത മെഷിനായാണ് അവതരിപ്പിച്ചത്. രാജ്യത്തെ 16 നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം പിഒഎസ് മെഷീനുകളുണ്ട്. മാസം 1400 കോടി രൂപയുടെ ഇടപാടും ഇവയിലൂടെ നടക്കുന്നതായി ഭാരത് പേ അവകാശപ്പെടുന്നു.

സഹകരണത്തിലൂടെ ഭാരത് പേയുടെ വ്യാപാര അനുഭവം വർധിപ്പിക്കാൻ ആക്സിസ് ബാങ്കിന്റെ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് അനവധി സേവനങ്ങളും ഇതോടൊപ്പം ലഭ്യമാക്കാനാണ് ഭാരത് പേയുടെ ആലോചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only